KeralaNattuvarthaLatest NewsNews

കേരളത്തിൽ ഇന്ന് മുതൽ നിഴലുകൾ ഉണ്ടാവില്ല ; പ്രതിഭാസം സംഭവിക്കാൻ പോകുന്നത് ചില പ്രത്യേക സമയങ്ങളിൽ മാത്രം

കേരളത്തിൽ സൂര്യന്‍ നിഴലില്ലാനിമിഷങ്ങള്‍ സമ്മാനിക്കുന്ന ദിവസങ്ങള്‍ വരുന്നു. സീറോ ഷാഡോ ഡേ എന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയമായ പേര് . സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച (ഏപ്രില്‍ 11) മുതലാണ്. വിവിധ ജില്ലകളില്‍ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങള്‍ അനുഭവിക്കാനാവുക.നട്ടുച്ചയ്ക്ക് സൂര്യന്‍ തലയ്ക്കുമുകളിലായിരിക്കും എന്നുപറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചകളിലും അതു സംഭവിക്കില്ല.

Also Read:24 മണിക്കൂറിനിടെ ഖത്തറിൽ കോവിഡ് ബാധിച്ചത് 964 പേർക്ക്

ഒരുവര്‍ഷം ഒരിടത്ത് രണ്ടുദിവസം മാത്രമാണ് സൂര്യന്‍ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. അപ്പോള്‍ നിഴലുകള്‍ അപ്രത്യക്ഷമാകുന്നു. ആ ദിനങ്ങളാണ് നിഴലില്ലാദിവസങ്ങള്‍ എന്നറിയപ്പെടുന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങള്‍ ഇത്തരത്തിലുണ്ടാകും. ഇന്ത്യയില്‍ ഇത്തരം ദിവസങ്ങള്‍ വരുന്നത് ഏപ്രിലിലും ഓഗസ്റ്റിലുമാണ്.

ഭൂമിയില്‍ +23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയില്‍ അക്ഷാംശംവരുന്ന ഇടങ്ങളില്‍ മാത്രമേ ഇത്തരം നിഴലില്ലാദിവസങ്ങള്‍ ഉണ്ടാകൂ. കേരളം മുഴുവനായും ഈ പരിധിയില്‍ വരുന്നു. ഉത്തരേന്ത്യയില്‍ ഇത് ഒരിക്കലും സംഭവിക്കുന്നില്ല. അവിടം ഈ പരിധിക്ക് വെളിയിലായതിനാലാണ്. ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ആന്‍ഡ്രോയ്ഡില്‍ സീറോ ഷാഡോ ഡെയ്സ് എന്ന് തിരഞ്ഞാല്‍ ഇതുലഭിക്കും.

തിരുവനന്തപുരം-ഏപ്രില്‍ 11-ന് 12.24 കൊല്ലം-12-ന് 12.25 പത്തനംതിട്ട -13-ന് 12.24 ആലപ്പുഴ, കോട്ടയം-14-ന് 12.25 ഇടുക്കി-15-ന് 12.22

എറണാകുളം-15-ന് 12.25 തൃശ്ശൂര്‍-17-ന് 12.25

പാലക്കാട്-18-ന് 12.23 മലപ്പുറം-18-ന്-12.2

കോഴിക്കോട്-19-ന് 12.26 വയനാട്-20-ന് 12.25 കണ്ണൂര്‍-21-ന് 12.27 കാസര്‍കോട്-22-ന് 12.29

ജില്ലകളിൽ മുകളിൽപ്പറഞ്ഞ സമയങ്ങളിലാണ് ഈ പ്രതിഭാസം ദൃശ്യമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button