KeralaLatest NewsNews

മൂന്നരവയസുകാരിയ്ക്ക് നേരെ ക്രൂരമായ ലൈംഗിക പീഡനം, ലൈംഗികാവയവത്തില്‍ മൂര്‍ച്ചയുള്ള ആയുധം കുത്തിയിറിക്കി

മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത് കേരളത്തില്‍

കോട്ടയം: മൂന്നരവയസുള്ള പിഞ്ചുകുഞ്ഞിനു നേരെ ക്രൂരമായ ലൈംഗികപീഡനം. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശിനിയായ കുഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മാര്‍ച്ച് 27 നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെയും മൂത്രതടസത്തെയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടെ കുടല്‍ ഭാഗത്ത് മുറിവ് കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കുകയായിരുന്നു. ആശുപത്രിയിലെ സര്‍ജറി വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറത്തുവരുന്നത്.

Read Also : വെറും ഷാജിയല്ല പോരാളി ഷാജി, വീട്ടില്‍ നിന്ന് അരക്കോടി പിടിച്ചെടുത്തതിനു പിന്നാലെ ട്രോളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നരവയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ സൂപ്രണ്ടിന്റെ പരിശോധനയില്‍ കണ്ടെത്തി. ലൈംഗികാവയവങ്ങളില്‍ മാരകമായക്ഷതം ഏറ്റിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ കാലുകള്‍ പൊട്ടിയിട്ടുണ്ട്. കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button