KeralaLatest NewsNews

സംസ്ഥാനത്ത് കോഴി വില റെക്കോർഡിലേക്ക്

കോഴിക്കോട് : സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വര്‍ധിച്ചത്. കേരളത്തില്‍ കോഴി ലഭ്യതക്കുറവും, കോഴിത്തീറ്റയിലുണ്ടായ വില വര്‍ധനവുമാണ് വില കുതിച്ചുയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Read Also : മലപ്പുറം ജില്ലയിൽ യു.ഡി.എഫ്​ സമ്പൂർണ്ണ വിജയം നേടുമെന്ന്​ മുസ്​ലിംലീഗ്​

കഴിഞ്ഞ ആഴ്ച ഇറച്ചിത്തൂക്കത്തിന് കിലോക്ക് 190 രൂപയായിരുന്ന സ്ഥാനത്ത് ഈ ആഴ്‌ച 220 രൂപയായാണ് വില വര്‍ധിച്ചത്. ജീവനോടെ 100 രൂപ മുതല്‍ 120 രൂപവരെയായിരുന്നു കിലോക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച 140 രൂപയായി വില വര്‍ധിച്ചു. ചൂട് കാലമായ ഏപ്രില്‍ – മെയ് മാസങ്ങളില്‍ സാധാരണ കോഴി വില കുറവാകുകയാണ് പതിവ്. എന്നാല്‍, ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണില്‍ കോഴി വില വര്‍ധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button