KeralaLatest NewsNews

മലപ്പുറം ജില്ലയിൽ യു.ഡി.എഫ്​ സമ്പൂർണ്ണ വിജയം നേടുമെന്ന്​ മുസ്​ലിംലീഗ്​

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ്​ സമ്പൂർണ്ണ വിജയം നേടുമെന്ന്​ മുസ്​ലിംലീഗ്​ വിലയിരുത്തല്‍. 16 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ്​ ബൂത്തുതല വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ നിയോജകമണ്ഡലം-ജില്ല തല നേതൃയോഗ വിലയിരുത്തല്‍. ജില്ല ലീഗ്​ പ്രസിഡന്‍റ്​ സാദിഖലി ശിഹാബ്​ തങ്ങളു​ടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓരോ മണ്ഡലത്തിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി.

Read Also : എൽജി വിറ്റഴിക്കൽ വില്പന തുടങ്ങി ; സ്മാർട്ട് ഫോണുകളെല്ലാം പകുതി വിലയ്ക്ക് 

അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാനതല വിലയിരുത്തലും നടത്തി. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 81 ഗ്രാമപഞ്ചായത്തിലും 12 നഗരസഭകളില്‍ ഒമ്പത് ​ ഇടത്തും യു.ഡി.എഫ്​ മേല്‍ക്കെ നേടും. ജില്ലയില്‍ യു.ഡി.എഫിന്​ മൂന്ന്​ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ്​ ലീഗ്​ കണക്കുകൂട്ടല്‍. നിലവില്‍ ജില്ലയില്‍ യു.ഡി.എഫ്​ 12, എല്‍.ഡി.എഫ്​ 4 എന്നിങ്ങനെയാണ്​ കക്ഷി നില.

shortlink

Related Articles

Post Your Comments

Related Articles


Back to top button