KeralaLatest NewsNews

‘ആക്രിക്കച്ചവടക്കാരന്റെ രാഷ്ട്രീയ വിവേകമാണ് വട്ടിയൂര്‍ക്കാവിലെ വോട്ട് കച്ചവടം പുറംലോകത്തെ അറിയിച്ചത് ‘; എം വി ജയരാജന്‍

ആക്രിക്കച്ചവടക്കാരന്റെ രാഷ്ട്രീയ വിവേകമാണ് വട്ടിയൂര്‍ക്കാവിലെ വോട്ട് കച്ചവടം പുറംലോകത്തെ അറിയിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.തലശ്ശേരിയിലും ഗുരുവായൂരിലും ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ വോട്ട് കച്ചവടം പരസ്പരം നടത്തിയിട്ടുണ്ട്. 1991ലെ കോലീബി കൂട്ടുകെട്ട് സംബന്ധിച്ച സത്യം കുറേക്കാലത്തിനുശേഷം ജനങ്ങൾ അറിഞ്ഞത് അതിന് നേതൃത്വം നൽകിയവർ എഴുതിയ പുസ്തകങ്ങളിലൂടെയാണ്. ഇപ്പോൾ കോലീബി സഖ്യം സംബന്ധിച്ച വിവരങ്ങൾ വോട്ടെണ്ണും മുമ്പ് ഇരുകക്ഷികളുടെയും നേതാക്കൾ പറഞ്ഞുകഴിഞ്ഞുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു.

Read Also :  കേരളത്തിലെ കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് , പ്രതികരണവുമായി മന്ത്രി കെ.കെ. ശൈലജ : കേന്ദ്രത്തിന് കത്തയച്ചു

കുറിപ്പിന്റെ പൂർണരൂപം………………….

വട്ടിയൂർകാവ് മാത്രമല്ല
===================
വട്ടിയൂർക്കാവിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് പറയുമ്പോൾ ബിജെപി നേതാവ് കൃഷ്ണദാസ് എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാവില്ലെന്നാണ് പറയുന്നത്. എൽഡിഎഫ് അല്ലെങ്കിൽ പിന്നെയാരാണ് അധികാരത്തിൽ വരികയെന്ന ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നതുപോലെ 35ന്റെ കണക്ക് കൃഷ്ണദാസ് പറയുന്നില്ല. അതിനർത്ഥം യുഡിഎഫിനെ ജയിപ്പിക്കാൻ ബിജെപിയും വോട്ട് വിറ്റിട്ടുണ്ടെന്ന് തന്നെയാണ്.

വട്ടിയൂർക്കാവിനെപ്പറ്റി കെ.പി.സി.സി. പ്രസിഡന്റ് തുറന്നുപറയുന്നു എന്ന് മാത്രം. തലശ്ശേരിയിലും ഗുരുവായൂരിലും ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ വോട്ട് കച്ചവടം പരസ്പരം നടത്തിയിട്ടുണ്ട്. 1991ലെ കോലീബി കൂട്ടുകെട്ട് സംബന്ധിച്ച സത്യം കുറേക്കാലത്തിനുശേഷം ജനങ്ങൾ അറിഞ്ഞത് അതിന് നേതൃത്വം നൽകിയവർ എഴുതിയ പുസ്തകങ്ങളിൽ നിന്നുമാണ്. ഇപ്പോൾ കോലീബി സഖ്യം സംബന്ധിച്ച വിവരങ്ങൾ വോട്ടെണ്ണും മുമ്പ് ഇരുകക്ഷികളുടെയും നേതാക്കൾ പറഞ്ഞുകഴിഞ്ഞു.

Read Also :   പഞ്ചാബിന്റെ കൊവിഡ് വാക്സിനേഷൻ ബ്രാൻഡ് അംബാസഡറായി സോനു സൂദ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ആക്രിക്കച്ചവടക്കാരന്റെ രാഷ്ട്രീയ വിവേകമാണ് വട്ടിയൂർക്കാവിലെ വോട്ട് കച്ചവടം പുറംലോകത്തെ അറിയിച്ചത്. സ്വന്തം വോട്ടുകൾ മറ്റുള്ളവർക്ക് വിൽക്കുന്ന കോൺഗ്രസ്സിന്റെ നേതാക്കൾ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജയിച്ചാൽ ബിജെപിയിലേക്ക് ചേക്കേറുന്നതിൽ അത്ഭുതത്തിന് അവകാശമില്ല. വോട്ടിന് നോട്ടുകെട്ടുകൾ ഇറക്കുന്ന ബിജെപിക്ക് എം.എൽ.എ.മാരെയും എം.പി.മാരെയും വിലക്ക് വാങ്ങുന്നത് കൂടുതൽ ലാഭകരമാണ്. തുണിക്കടയിലെ വസ്ത്രങ്ങൾ പോലെ കോൺഗ്രസ്സ് ജനപ്രതിനിധികളെ വിലക്ക് വാങ്ങാൻ കിട്ടുന്നുമുണ്ട്. രണ്ടുകൂട്ടരും പണാധിപത്യത്തിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണ്. ജനാധിപത്യത്തിനുവേണ്ടി പൊരുതാൻ ഇടതുപക്ഷം മാത്രമേയുള്ളൂ.

എം.വി. ജയരാജൻ

https://www.facebook.com/MVJayarajan/posts/4118057108225183

shortlink

Related Articles

Post Your Comments

Related Articles


Back to top button