KeralaLatest NewsNews

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 28 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം ; യുവാവ് അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 28 ലക്ഷം രൂപ വിലവരുന്ന 589 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. സംഭവത്തിൽ പയ്യന്നൂർ സ്വദേശി തസ്‌റീഫിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

Read Also : കോവിഡ് വ്യാപനം : പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വ്യോമയാന മന്ത്രാലയം

മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button