KeralaLatest NewsIndia

ഗവര്‍ണര്‍ ശബരിമല ദർശനം ആചാരപൂർവ്വം നടത്താൻ തീരുമാനിച്ചതിന് പിന്നിൽ ഐജി ശ്രീജിത്ത്: കാരണം ഇങ്ങനെ

അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ആയിരുന്ന ശ്രീജിത്ത് ഐപിഎസ് ശബരിമലയുടെ പ്രസക്തിയും അയ്യപ്പ ധര്‍മ്മത്തെയും കുറിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിവരിച്ച്‌ കൊടുത്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താന്‍ തീരുമാനിച്ചത് എഡിജിപി ശ്രീജിത്ത് പറഞ്ഞ ഐതീഹ്യം കേട്ടപ്പോള്‍. അലിഗഡ് സര്‍വകലാശാലയുടെ വിസി ആയിരിക്കെ തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും കേട്ടിരുന്നെങ്കിലും അയ്യപ്പ ധര്‍മ്മത്തെ കുറിച്ച്‌ ഇത്ര അഗാധമായി മനസ്സിലാക്കിയിരുന്നില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ എസ് വിജയനാഥ് എഴുതിയ ശബരിമല ഐതീഹ്യം എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ രെഹന ഫാത്തിമയെ മല ചവിട്ടുന്നതിനു സെക്യൂരിറ്റി നൽകിയ അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ആയിരുന്ന ശ്രീജിത്ത് ഐപിഎസ് ശബരിമലയുടെ പ്രസക്തിയും അയ്യപ്പ ധര്‍മ്മത്തെയും കുറിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിവരിച്ച്‌ കൊടുത്തു.

അയ്യപ്പ ധര്‍മ്മത്തിന്റെ സവിശേഷതയാണ് അന്ന് ഐജി ശ്രീജിത്ത് ഗവര്‍ണര്‍ക്ക് വിവരിച്ച്‌ കൊടുത്തത്. മോക്ഷത്തിലേക്കുള്ള നാല് വര്‍ണാശ്രമങ്ങളാണ് ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, സന്ന്യാസം, വാനപ്രസ്ഥം എന്നിവ. ഇത് നാലും ചേര്‍ന്നതാണ് അയ്യപ്പ ധര്‍മ്മം. മാലയിട്ട് വ്രതം ആരംഭിക്കുന്ന നിമിഷം മുതല്‍ ഗൃഹസ്ഥാശ്രമി ആയിരിക്കവെ തന്നെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കും. ഒപ്പം അദ്ദേഹം സന്ന്യാസിയുടെ ജീവിതവും നയിക്കും.

read also: റംസിയുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി: ഇനി തനിക്ക് വേണ്ടെന്ന് ഭർത്താവ്, കൊല്ലണമെന്ന് പിതാവ്

ഒടുവില്‍ കാനന യാത്രയിലൂടെ വാനപ്രസ്ഥവും താണ്ടി സന്നിധാനത്തെത്തി ഭക്തനും ദൈവവും ഒന്ന് തന്നെയെന്ന തിരിച്ചറിവ് നേടുന്നതോടെ മോക്ഷപ്രാപ്തിയായി എന്നാണ് സങ്കല്‍പം. ഭാരതീയ തത്വ ചിന്തയുടെ അതുല്യമായ മാതൃക കൂടിയാണ് തത്ത്വമസി എന്ന് ഉദ്ഘോഷിച്ച്‌ പതിനെട്ടാംപടിമേല്‍ വാണരുളുന്ന അയ്യപ്പനെന്നും ഐ ജി ശ്രീജിത്ത് വിവരിച്ചു നല്‍കി. കഴിഞ്ഞ ഡിസംബര്‍ മുപ്പതാം തീയതി രാജ്ഭവനില്‍ വെച്ചായിരുന്നു ചടങ്ങ്.

read also: എൽഡിഎഫിലെ പ്രമുഖർ തോല്‍ക്കും; ബിജെപിക്ക് മൂന്നു സീറ്റ്, ഇന്റലിജൻസ് രണ്ടു മുന്നണികൾക്കും ഒപ്പം: ആശങ്കയിൽ മുന്നണികൾ

പുസ്തക പ്രകാശന വേളയില്‍ ഐ ജി ശ്രീജിത്ത് പറഞ്ഞ ഐതീഹ്യം ഒരു കുട്ടിയുടെ കൗതുകത്തോടെ കേട്ടിരുന്ന ഗവര്‍ണര്‍ അന്ന് തന്നെ താന്‍ എത്രയും പെട്ടെന്ന് ശബരിമല ദര്‍ശനം നടത്തുമെന്നും പറയുകയായിരുന്നു .ഗവര്‍ണര്‍ കോവിഡ് മുക്തനായിട്ട് വളരെ കുറച്ച്‌ നാളുകള്‍ മാത്രമേ അന്ന് ആയിരുന്നുള്ളൂ. അതിന് ശേഷം, പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതോടെആണ് മല ചവിട്ടിയത്. ഗവര്‍ണ്ണര്‍ക്കൊപ്പം ഇളയമകന്‍ കബീര്‍ മുഹമ്മദ് ഖാനും അയ്യപ്പദര്‍ശനത്തിനായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button