Latest NewsKeralaNews

നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എഐഎസ്‌എഫ്

തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എഐവൈഎഫ്. പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

read also: സൗഭാഗ്യയെ അസഭ്യം പറഞ്ഞു, വൃത്തികെട്ട ആഗ്യം കാണിച്ചു, ഓട്ടോ ഡ്രൈവറുമായുള്ള പ്രശ്നത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അർജുൻ

അതേസമയം, തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല, എസ്‌എഫ്‌ഐ ഗുണ്ടാകളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോഴിക്കോട്ടെ തെരുവുകളില്‍ രണ്ടുമണിക്കൂര്‍ നേരം ചെലവഴിച്ച തനിക്കെതിരെ ഒരു ചെറിയ പ്രതിഷേധം പോലും എവിടെയും ഉണ്ടായില്ല. ഇവിടെ മാത്രം പ്രതിഷേധിക്കുന്ന 200 ഓളം വരുന്ന എസ്‌എഫ്‌ഐക്കാര്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button