KeralaLatest NewsNews

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതല്‍ നാല് ദിവസത്തേക്കാണ് അറിയിപ്പുള്ളത്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാമെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു.

Read Also : ലഡാക്ക് അതിര്‍ത്തിയിലെക്ക് 10,000 സേനാംഗങ്ങളെ കൂടി വിന്യസിക്കാനൊരുങ്ങി ഇന്ത്യ

ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

തലസ്ഥാനത്തിനൊപ്പം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കാണ് പ്രധാനമായും മുന്നറിയിപ്പ്. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. ഏപ്രില്‍ 14 മുതല്‍ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button