Latest NewsIndia

പഞ്ചാബില്‍ ശിവ ക്ഷേത്രത്തിനു നേരെ ആക്രമണം, അജ്ഞാത സംഘം പ്രതിഷ്ഠ പൂർണ്ണമായും തകര്‍ത്തു

കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്.

പഞ്ചാബില്‍ ശിവ ക്ഷേത്രം അജ്ഞാത സംഘം തകര്‍ത്തു. ജലന്ധറിലെ ക്ഷേത്രമാണ് തകര്‍ത്തത്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് ക്ഷേത്രം തകര്‍ന്ന കാര്യം ആദ്യം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

നിരവധി പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തി. പരിസരവാസികളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്.

read also: ചാത്തന്നൂരില്‍ ബിജെപി ജയിക്കുമെന്ന് സൂചന, വോട്ട് മറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫ്

അതേസമയം കർഷക സമരത്തിന്റെ മറവിൽ പഞ്ചാബിൽ ഹിന്ദു നേതാക്കൾക്കെതിരെയും ക്ഷേത്രങ്ങൾക്കെതിരെയും തീവ്രവാദ ശക്തികൾ ആക്രമണം അഴിച്ചു വിടുന്നതായാണ് നാട്ടുകാരുടെ ആരോപണം. പഞ്ചാബിനെ സ്വതന്ത്ര രാഷ്ട്രമായി മാറ്റണം എന്നാണ് ഖാലിസ്ഥാൻ തീവ്രവാദികളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button