CricketLatest NewsNewsSports

ഐപിഎല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഐപിഎല്ലിൽ 100 വിജയങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 10 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി. ജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

നേരത്തെ 2012ലും 2014ലിലും കൊൽക്കത്ത ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഇതിനു മുൻപ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമാണ് 100 ൽ കൂടുതൽ മത്സരങ്ങൾ നേടിയിട്ടുള്ള ടീമുകൾ. മുംബൈ ഇന്ത്യൻസ് 120 മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്‌സ് 106 മത്സരങ്ങളുമാണ് ഐപിഎല്ലിൽ ഇതുവരെ ജയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button