COVID 19Latest NewsNewsOmanGulf

ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ചത് 1,480 പേർക്ക്

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് 13 പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,789 ആയി ഉയർന്നു. 1,480 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്.

ഇതുവരെ 1,73,029 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,202 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 1,53,986 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 105 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 741 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 234 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button