KeralaNattuvarthaLatest NewsNews

ബന്ധുനിയമനം: കെ.ടി. ജലീലിനെതിരായ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പും ലോകായുക്ത സർക്കാരിന് കൈമാറി

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറി. കേസിൽ ലോകായുക്തയുടെ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പുമാണ് കൈമാറിയത്. മന്ത്രി കെ.ടി. ജലീൽ തത്‌സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും; ജലീലിനെതിരെ നടപടിയെടുക്കണമെന്നും ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നൽകിയിരുന്നു.

ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതായി ആരോപിച്ചായിരുന്നു ഹർജി. നിയമനത്തിനായി കോർപറേഷന്റെ നിർദേശമില്ലാതെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തിയതായും ലോകായുക്ത കണ്ടെത്തി. ഇതിനെത്തുടർന്നായിരുന്നു ജലീലിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button