CricketLatest NewsNewsSports

പഞ്ചാബിന്റെ ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്ത്

ഐപിഎൽ ക്രിക്കറ്റ് ടീം പഞ്ചാബ് കിങ്സിന്റെയും വെറ്ററൻ താരം ക്രിസ് ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഗെയിലും ഇന്ത്യൻ റാപ് സംഗീതജ്ഞൻ എമിവേ ബാൻതായുമായും ചേർന്നാണ് ‘ജമൈക്ക ടു ഔട്ട് നൗ അറ്റ് എമിവേ ബാൻതായ്’ എന്ന പേരിൽ മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. യുട്യൂബിൽ ലക്ഷകണക്കിന് ആരാധകരുള്ള സംഗീതജ്ഞനാണ് എമിവേ ബാൻതായ്. ഏപ്രിൽ ഒന്നിന് ഇൻസ്റ്റാഗ്രാമിലൂടെ ബാൻതായ് മ്യൂസിക് വീഡിയോയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു.

അതേസമയം, ഐപിഎല്ലിൽ പുതിയ പേരിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്‌സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിനേയും. ഇന്ന് 7.30ന് മുംബൈയിൽ വെച്ചാണ് പഞ്ചാബ്-രാജസ്ഥാൻ പോരാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button