Latest NewsKeralaNews

കൊവിഡ് രോഗിയെയും കൊണ്ട് പോയ ആംബുലന്‍സ് സ്കൂട്ടറിലിടിച്ച്‌ 16 കാരന്‍ മരിച്ചു

ബദിയടുക്ക : കൊവിഡ് രോഗിയെയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലന്‍സ് സ്കൂട്ടറിലിച്ച്‌ 16 കാരന്‍ മരിച്ചു. സ്കൂട്ടറോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു.

Read Also : ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് മെഹബൂബ മുഫ്തി

ബദിയടുക്ക പെര്‍ഡാല പയ്യാലടുക്കയിലെ ഹമീദ് – സുഹറ ദാമ്പതികളുടെ മകന്‍ മുഹമ്മദ് ശാഹില്‍ (16) ആണ് മരിച്ചത്. പെര്‍ഡാല നവജീവന്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്കൂട്ടറോടിച്ച പെര്‍ഡാലയിലെ ഇബ്രാഹിമിന്റെ മകന്‍ അബ്ദുസ്സമദിനെ (19) ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 5.30 മണിയോടെ കാസര്‍കോട്ട് നിന്നും മൂന്ന് കൊവിഡ് രോഗികളെയും കൊണ്ട് ഉക്കിനടുക്ക മെഡികല്‍ കോളജിലേക്ക് വരുമ്ബോള്‍ ബദിയടുക്ക സര്‍കിളിനടുത്ത് വെച്ചാണ് സ്കൂടറിലിച്ചത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു ശാഹിലും സമദും. ആംബുലന്‍സ് ഇടിച്ച ശേഷം സ്കൂട്ട റിനെ അല്‍പ്പദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button