KeralaLatest NewsNews

ഡ്രൈവിംഗിനിടെ യുവതിയ്ക്ക് കോവിഡ് പോസിറ്റീവെന്ന് സന്ദേശം; കൊല്ലത്ത് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

അപകടത്തിൽ കാർ പൂർണമായും തകർന്നു

കൊല്ലം: കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കടയ്ക്കലിലാണ് സംഭവമുണ്ടായത്.

Also Read: ബംഗാളിൽ ആവേശത്തിരയിളക്കാൻ അമിത് ഷായും രാജ്‌നാഥ് സിംഗും; റോഡ് ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും

അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ നിന്ന് കോവിഡ് പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവതിയ്ക്ക് യാത്രയ്ക്കിടെ രോഗം സ്ഥിരീകരിച്ച സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ യുവതി പരിഭ്രാന്തിയിലായി. പോസ്റ്റിലിടിച്ച് മറിഞ്ഞ കാർ പൂർണമായും തകർന്നു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രോഗബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല.

രോഗം സ്ഥിരീകരിച്ചതിനാൽ യുവതിയെ ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് ജീവനക്കാർ പോലും തയ്യാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ അഗ്നി ശമന സേനാംഗങ്ങൾ യുവതിയ്ക്ക് പിപിഇ കിറ്റ് നൽകിയെങ്കിലും ഇവരെ ആശുപത്രിയിലെത്തിക്കാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. ഇതോടെ ഒന്നര മണിക്കൂറോളം യുവതി നടുറോഡിൽ ഇരുന്നു. പിന്നീട് ബന്ധുക്കൾ എത്തിയാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button