Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രവാസികൾ ആത്മഹത്യ ചെയ്ത നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഫഹാഹീലിലെ ഒരു കൊമേഴ്‍സ്യല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു ഉണ്ടായത്. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments


Back to top button