KeralaLatest NewsNews

കൊലയ്ക്ക് മുമ്പ് ചിലര്‍ ഫോണില്‍ സംസാരിക്കുന്നതായി ദൃശ്യത്തില്‍; മൻസൂര്‍ വധത്തിൽ ചുരുളഴിയുമ്പോൾ

മൻസൂർ കൊല്ലപ്പെട്ട ദിവസം ലീഗ് പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റിരുന്നതായും പരാതിയിൽ പറയുന്നു.

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. ‌‌‌‌‌നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്‍റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ദൂരൂഹതയിലേക്കാണ് വിരൽചൂണ്ടുന്നത്. രതീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവർ ആരോപിച്ചിരുന്നു.

അതേസമയം, മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയവെ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാംപ്രതി രതീഷിന്‍റെ മരണത്തിന് കാരണം കള്ളക്കേസിൽ കുടുക്കിയതിന്‍റെ മനോവിശമമാണെന്ന് അമ്മ പത്മിനി പ്രതികരിച്ചു. മകന്‍റെ മരണത്തിനിടയാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മൻസൂർ കൊല്ലപ്പെട്ട ദിവസം ലീഗ് പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റിരുന്നതായും പരാതിയിൽ പറയുന്നു. രതീഷിന്‍റെ മരണം ആത്മഹത്യയാണെന്ന് സിപിഎം വിലയിരുത്തൽ.

Read Also: പിണറായി വിജയൻ പക പോക്കുകയാണ്; വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ തരേണ്ടി വരുമെന്ന് കെ.എം ഷാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button