KeralaLatest NewsNews

സമാധാന സന്ദേശ യാത്രയുമായി എൽഡിഎഫ്; പാനൂരിൽ സിപിഎം പ്രവർത്തകർ ആത്മസംയമനം പാലിച്ചെന്ന് എം.വി ജയരാജൻ

എൽഡിഎഫ് പ്രവർത്തകരാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്നും ജയരാജൻ

കണ്ണൂർ: പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സമാധാന സന്ദേശ യാത്രയുമായി എൽഡിഎഫ്. അക്രമമുണ്ടായാൽ തിരിച്ചടിക്കലല്ല സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സമീപനമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന സന്ദേശ യാത്ര കടവത്തൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കോവിഡ് വ്യാപനം : ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കു​ന്നു

മൻസൂർ വധത്തെ തുടർന്ന് സിപിഎം സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ ആക്രമണമാണ് നടന്നതെന്ന് എം.വി ജയരാജൻ പറഞ്ഞു. ലീഗിന്റെ ആക്രമണം ഉണ്ടായപ്പോഴെല്ലാം നാട്ടിൽ സമാധാനം പുലരാൻ വേണ്ടി സിപിഎം പ്രവർത്തകർ ആത്മസംയമനം പാലിച്ചു. ഏത് പാർട്ടിയിൽപ്പെട്ട ആളായാലും രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രശസ്ത യുവനടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മേഖലയിൽ എൽഡിഎഫ് പ്രവർത്തകരാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് ജയരാജൻ ആരോപിച്ചു. സിപിഎം പ്രവർത്തകനായ ഷിനാസിനെ ലീഗുകാർ തട്ടിക്കൊണ്ടുപോയി. ഷിനാസിനെ തേടി സിപിഎം പ്രവർത്തകർ എത്തിയപ്പോഴാണ് സംഘർഷവും അക്രമവും ദൗർഭാഗ്യകരമായ മരണവും ഉണ്ടായതെന്ന് പറഞ്ഞ ജയരാജൻ യുഡിഎഫും മാദ്ധ്യമങ്ങളും സിപിഎമ്മിനെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button