COVID 19Latest NewsNewsIndia

കണ്ടെയ്ൻമെന്റ് സോണിലുള്ള പള്ളികൾ അടച്ചിടാൻ തീരുമാനം ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ബംഗളൂരു : റംസാൻ മാസത്തിൽ പള്ളികളിൽ അനുഷ്ഠാനങ്ങൾ ആചരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. കണ്ടെയൻമെന്റ് സോണിലുളള മസ്ജിദുകൾ അടച്ചിടാനാണ് തീരുമാനം. ജനങ്ങളെ കൂട്ടം കൂടി നിൽക്കാനും അനുവദിക്കില്ല.

Read Also : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സ​ന്‍റെ‍ കൊവിഡ് വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെച്ചു

റംസാൻ മാസത്തിൽ ജനങ്ങൽ പള്ളിയിലെത്തുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിത്. വലിയ സമ്മേളനങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല. പള്ളികൾക്കകത്ത് ആളുകൾ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നാണ് നിർദ്ദേശം. ഈ അകലം നിർബന്ധമാക്കാനായി തറയിൽ പ്രത്യേക അടയാളങ്ങൾ വരയ്ക്കണം. തിരക്ക് ഒഴിവാക്കാൻ പള്ളിയ്ക്കകത്തേയ്ക്കുള്ള പ്രവേശനവും നിയന്ത്രിക്കും.

കൊറോണ മാനദണ്ഡങ്ങൾ പാലിക്കുകയും മാസ്‌ക് ധരിക്കുകയും തെർമൽ സ്‌കാനിംഗ് നടത്തുകയും വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമേ പള്ളികളിൽ എത്താൻ പാടുള്ളു. നിസ്‌കരിക്കുന്ന സമയത്ത് മാനദണ്ഡങ്ങൾ പാലിക്കുകയും പ്രാർത്ഥനയ്ക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരികയും ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പ്രദേശത്ത് ശുചീകരണം നടത്തണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button