Latest NewsKeralaNews

വെള്ളക്കര വർധനവ് പ്രാബല്യത്തിൽ; അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധനവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ വന്നു. ഏപ്രിൽ ഒന്നു മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ഉണ്ടാകും. ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസയായിരിക്കും ഇനി നൽകേണ്ടത്. നേരത്തെ ഇത് 4 രൂപയായിരുന്നു. 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം വർധന ഉണ്ടാകും.

Read Also: നിയമപോരാട്ടങ്ങൾക്കായി ചെലവഴിച്ചത് കോടികൾ; പിണറായി സർക്കാർ അഭിഭാഷകർക്കായി ചെലവിട്ട തുകയുടെ കണക്കുകൾ പുറത്ത്

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനായി ഇടതുസർക്കാർ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വർധന. ഫെബ്രുവരി പത്തിനാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കിയത്. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വർധിപ്പിക്കാനായിരുന്നു ഉത്തരവ്.

ഗാർഹികം, ഗാർഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Read Also: “കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ പ്രവാസികൾ അല്ല” ; മുഖ്യമന്ത്രിക്ക് കത്തുമായി പ്രവാസികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button