COVID 19KeralaLatest NewsNews

കൊവിഡ് ബാധിച്ച മുഖ്യമന്ത്രി നാടിന് കരുതലായി ആംബുലൻസും പിപിഇ കിറ്റും വേണ്ടെന്ന് വെച്ചു; വിവാഹത്തിന് പോയ പോലെ, കുറിപ്പ്

കൊവിഡ് ബാധിതനായ മുഖ്യമന്ത്രി പിപിഇ കിറ്റ് ധരിക്കാതെയാണ് ആശുപത്രിയിലെത്തിയത്

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചയാൾ പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പോകണമെന്ന പ്രോട്ടോക്കോൾ മുഖ്യമന്ത്രി പാലിച്ചില്ലെന്ന ആരോപണം ഉയരുന്നു. ഈ ക്ഷാമ കാലത്ത് പി പി ഇ കിറ്റ് ലാഭിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കണമെന്ന് പരിഹാസക്കുറിപ്പ്. ഈ വറുതിക്കാലത്ത് മുഖ്യമന്ത്രി കിറ്റ് ധരിക്കാതെയാണ് ആശുപത്രിയിൽ എത്തിയത്, ഇതുവഴി ഒരു കിറ്റ് അദ്ദേഹം സംസ്ഥാനത്തിനു ലാഭിച്ചുകൊടുത്തുവെന്ന് പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:

Also Read:കോവിഡിനൊപ്പം ന്യൂമോണിയയും; സ്പീക്കറെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

ക്ഷാമകാലത്തും നാടിനു ക്ഷേമമുണ്ടാക്കിയ മുഖ്യമന്ത്രി!
കോവിഡ് ബാധിച്ചയാൾ പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പോകണമെന്ന് പ്രോട്ടോക്കോൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഈ വറുതിക്കാലത്ത് മുഖ്യമന്ത്രി കിറ്റ് ധരിക്കാതെയാണ് ആശുപത്രിയിൽ എത്തിയത്. ഇതുവഴി ഒരു കിറ്റ് അദ്ദേഹം സംസ്ഥാനത്തിനു ലാഭിച്ചുകൊടുത്തു. അത്യാവശ്യക്കാർക്ക് ഉപയോഗിക്കാമല്ലോ.
സകുടുംബമാണ് അദ്ദേഹം ആശുപത്രിയിൽ ചെന്നത്. ചിത്രം കണ്ടപ്പോൾ കരുതിയത് ഏതോ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയതാണെന്നാണ്. സംഘാംഗങ്ങൾക്ക് ആർക്കും കിറ്റ് ഇല്ലാത്തതിനാൽ ലാഭിച്ച കിറ്റുകളുടെ എണ്ണം ഇനിയും കൂടും. അത്യാവശ്യക്കാർക്ക് ഉപയോഗിക്കാമല്ലോ.

ഔദ്യോഗിക വാഹനം ഉപയോഗിച്ചതു വഴി ഒരു ആംബുലൻസിന്റെ സേവനം കൂടി അദ്ദേഹം സംസ്ഥാനത്തിനു ലാഭമാക്കി നൽകി. അത്യാവശ്യക്കാർക്ക് ഉപയോഗിക്കാമല്ലോ.
കോവിഡ് ആംബുലൻസിൽ ഒരു യുവതി മാനഭംഗപ്പെട്ടതാണോ ആംബുലൻസ് ഒഴിവാക്കാൻ കാരണമെന്ന് അറിയില്ല. എന്തായാലും ഔദ്യോഗിക വാഹനം ഉപയോഗിക്കുക വഴി അദ്ദേഹം മാനവും രക്ഷിച്ചുവെന്ന് ആരെങ്കിലും കരുതിയാലും തെറ്റ് പറയാൻ കഴിയില്ല.
സത്യത്തിൽ ഇതല്ലേ കരുതൽ?

https://www.facebook.com/panickar.sreejith/posts/3996192537067458

shortlink

Related Articles

Post Your Comments

Related Articles


Back to top button