Latest NewsNewsIndia

അംബേദ്കര്‍ പ്രതിമയില്‍ മാല അണിയിക്കാനെത്തിയ ബിജെപി നേതാക്കള്‍ക്ക് മര്‍ദ്ദനം

ചെന്നൈ : അംബേദ്കര്‍ പ്രതിമയില്‍ മാലയണിയിക്കാന്‍ എത്തിയ ബിജെപി നേതാക്കളെ വി.സി.കെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഔട്ട് പോസ്റ്റ് ഏരിയയിലുള്ള പ്രതിമയ്ക്ക് സമീപമാണ് സംഭവം നടന്നത്.

ബിജെപി നേതാക്കള്‍ വരുന്നത് കണ്ട് വി.സി.കെ പ്രവര്‍ത്തകര്‍ ആദ്യം മുദ്രാവാക്യം വിളിച്ചെങ്കിലും നേതാക്കള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ജില്ലാപ്രസിഡന്റ് മഹാ സുശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ വി.സി.കെ പ്രവര്‍ത്തകര്‍ തല്ലി ഓടിച്ചത്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു.

Read Also :  വൈഗയുടെ മുങ്ങി മരണവും പിതാവിന്റെ തിരോധാനവും പരിശോധിയ്ക്കാന്‍ ക്രൈബ്രാഞ്ച്

മധുര കലക്ട്രേറ്റ് പരിസരത്തും സമാന സംഭവമുണ്ടായി. അംബേദ്കര്‍ ദിനത്തിന്റെ ഭാഗമായി പ്രതിമയില്‍ മാലയണിയിക്കാന്‍ ബിജെപിക്കാര്‍ എത്തിയപ്പോള്‍ വി.സി.കെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button