COVID 19Latest NewsIndiaNews

റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

നിലവിൽ ഏഴ് ഉത്പ്പാദന കേന്ദ്രങ്ങളിലായി പ്രതിമാസം 38.80 ലക്ഷം മരുന്നാണ് ഉത്പ്പാദിപ്പിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണമെന്നും കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. പ്രാദേശിക തലത്തിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി.

Also Read: കൃത്യമായതും, നിയമപരമായതുമായ വഴികളിലൂടെയാണ് ജലീൽ എന്നും സഞ്ചരിച്ചിരിക്കുന്നത്, ജലീലിന് പിന്തുണയുമായി; വി.അബ്ദുറഹിമാന്‍

ഏപ്രിൽ 12, 13 തീയതികളിൽ റെംഡിസീവർ കമ്പനിയുടെ അധികൃതരുമായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് മരുന്നിന്റെ ഉത്പ്പാദനം വർധിപ്പിക്കാനും വില കുറക്കാനുമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചത്. നിലവിൽ ഏഴ് ഉത്പ്പാദന കേന്ദ്രങ്ങളിലായി പ്രതിമാസം 38.80 ലക്ഷം മരുന്നാണ് ഉത്പ്പാദിപ്പിക്കുന്നത്. പ്രതിമാസം 10 ലക്ഷം മരുന്ന് വീതം ഉത്പ്പാദിപ്പിക്കാനായി ആറ് ഉത്പ്പാദന കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

മരുന്നിന്റെ വില ഏകദേശം 3,500 രൂപയിൽ താഴെയാകാനാണ് സാധ്യതയെന്ന സൂചനകളാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്നത്. ആശുപത്രികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആവശ്യം നിറവേറ്റുകയെന്നതിന് പ്രഥമ പരിഗണന നൽകണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button