Latest NewsKeralaNews

9 മണിയ്ക്ക് ഹോട്ടൽ അടയ്ക്കാനാകില്ല; കോവിഡ് പരത്തിയത് രാഷ്ട്രീയക്കാരെന്ന് ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ

കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഹോട്ടൽ നേരത്തെ അടക്കാൻ കഴിയില്ലെന്ന് ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. രോഗവ്യാപനത്തിന് ഉത്തരവാദികൾ വ്യാപാരികളല്ലെന്നും 9 മണിയ്ക്ക് ഹോട്ടൽ അടയ്ക്കുകയെന്നത് പ്രായോഗികമല്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

Also Read: ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയിൽ ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്; വൈകാരിക പ്രതികരണവുമായി ജലീല്‍

നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലുകളുടെ പ്രവർത്തന സമയം 9 മണിയിൽ നിന്നും 11 മണിവരെയാക്കി നീട്ടണമെന്നാണ് അസോസിയേഷന്റെ ആവശ്യം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാരാണ് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയത്. ഇതാണ് കേരളത്തിലെ രോഗവ്യാപനത്തിന് കാരണമെന്നും വ്യാപാരികൾ ഉത്തരവാദികളല്ലെന്നും ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയപാൽ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി 9 മണിയ്ക്ക് കടകൾ അടയ്ക്കണമെന്നും ബസുകളിൽ നിന്നുകൊണ്ടുള്ള യാത്ര പാടില്ലെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണശാലകളിൽ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിനും പരിമിതിയുണ്ട്. ഇന്ന് മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ ദിവസം മാത്രം 7,515 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button