Latest NewsNewsIndiaInternational

മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ

വടകര വളളിയോട് പാറപ്പുറത്ത് ജാഫറിന്റെ സമയോചിതമായ ഇടപെടലിലൂടെ കള്ളനെ പിടിച്ചു

ദുബായ്: കവര്‍ച്ച ശ്രമം തടഞ്ഞ് മലയാളി. കവർച്ചയ്ക്ക് ശേഷം പണവുമായി ഓടിയ കളളനെ കാല്‍ വച്ച്‌ താഴെ വീഴ്ത്തിയ മലയാളിയാണ് ഇപ്പോൾ ഗൾഫുകാർക്കിടയിലെ താരം. വടകര വളളിയോട് പാറപ്പുറത്ത് ജാഫറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് 30കാരനായ യുവാവിന് വലിയൊരു നഷ്ടം ഇല്ലാതായത്.

കഴിഞ്ഞദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുളള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം. വിസിറ്റിംഗ് വിസയില്‍ ഗൾഫിലെത്തിയതായിരുന്നു ജാഫർ. ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായിച്ച്‌ നിൽക്കുമ്പോഴാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയില്‍ ‘കളളന്‍… കളളന്‍ പിടിച്ചോ’ എന്ന് അലറി വിളിച്ചത്. കടയ്ക്ക് അകത്തായിരുന്ന ജഫർ ഉടൻ വെളിയിലേക്കിറങ്ങി. സൈഡിൽ നിന്നും പാഞ്ഞുവരുന്ന കള്ളനെ കണ്ട ജാഫർ അടുത്തെത്തിയതും കാൽ വച്ച്‌ കളളനെ താഴെ വീഴ്‌ത്തുകയായിരുന്നു.

Also Read:ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയിൽ ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്; വൈകാരിക പ്രതികരണവുമായി ജലീല്‍

ജാഫറിൻ്റെ പെട്ടന്നുള്ള ഇടപെടൽ കള്ളനും പ്രതീക്ഷിച്ചതല്ല. ഇതോടെ, കള്ളൻ്റെ സമനില തെറ്റി. താഴെ വീണ കള്ളൻ വീണ്ടും എണീറ്റ് ഓടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിവർ പിടികൂടുകയായിരുന്നു. ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിയതെന്നാണ് വിവരം. ജാഫറിനെ അഭിനന്ദിക്കുകയാണ് ഗൾഫ് മലയാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button