Latest NewsNewsIndia

ക്രൈംസീരിയലുകൾ പ്രേരണയായി; ഇരുമ്പുവടി കൊണ്ട് സ്വന്തം അമ്മൂമ്മയെ മർദ്ദിച്ച് കൊന്ന് പതിനാറുകാരൻ

പതിനാറുകാരന്റെ കുറ്റസമ്മതത്തിൽ ഞെട്ടിത്തരിച്ച് വീട്ടുകാർ

ചണ്ഡീഗഡ്: ഇരുമ്പു വടി കൊണ്ട് അമ്മൂമ്മയെ മർദ്ദിച്ചു കൊന്ന് പതിനാറുകാരൻ. ഹോഷിയാർപൂരിലെ ഹരിയാന പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ടിവിയിലെ ക്രൈംഷോകളാണ് വിദ്യാർത്ഥിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു.

Read Also: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് യോഗി സർക്കാർ; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചു

നിരന്തരം തന്നെ ശകാരിക്കുന്നതിനാൽ അമ്മൂമ്മയെ വകവരുത്തണമെന്ന് കുട്ടി ആഗ്രഹിച്ചിരുന്നു. ക്രൈം സീരിയലുകൾ കണ്ട് ഇതിനായി കുട്ടി തന്റെ മനസിനെ പാകപ്പെടുത്തി. പിന്നീട് കൊലപാതകത്തിനായുള്ള അവസരം നോക്കിയുള്ള കാത്തിരിപ്പായിരുന്നു. രക്ഷിതാക്കൾ പുറത്തു പോയ തക്കം നോക്കി കുട്ടി അമ്മൂമ്മയെ ഇരുമ്പു വടി കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവുകൾ ഇല്ലാതാക്കാനായി മൃതദേഹം കത്തിച്ച് കളയുകയും ചെയ്തു.

Read Also: കുളിമുറിയിൽ തെന്നി വീണതിന് പിന്നാലെ പ്രസവം; കാത്തിരിപ്പ് വെറുതെ, തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

പിന്നീട് രക്ഷപ്പെടാനായി ഒരു കള്ളക്കഥയും മെനഞ്ഞു. അജ്ഞാത സംഘം മോഷണത്തിനായി വീട്ടിൽ കയറിവന്ന് അമ്മൂമ്മയെ കൊലപ്പെടുത്തി എന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. കുടുംബത്തെ മുഴുവൻ വധിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് കുട്ടി കുറ്റസമ്മതം നടത്തിയത്. ഏറെ കാലമായി അമ്മൂമ്മ തന്നെ ശാസിക്കുന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് കുട്ടി വെളിപ്പെടുത്തി.

Read Also: പ്രണയം ഷെയർ ചാറ്റിലൂടെ; കാമുകൻ നിരസിച്ചതിനെ തുടർന്ന് അമ്മയായ യുവതി സാനിടെയ്സർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments


Back to top button