Latest NewsKeralaNewsCrime

കൂട്ടത്തിൽ സുന്ദരി ഗംഗാദേവി, ആളുകളെ ആകർഷിച്ച് വലയിൽ വീഴ്ത്തും; മൂവർ സംഘത്തിൻ്റെ കഥ കേട്ട് ഞെട്ടി പൊലീസ്

മോഷണശ്രമത്തിനിടെ മൂന്ന് യുവതികൾ അറസ്റ്റിൽ

ചാത്തന്നൂര്‍: വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് മോഷണം നടത്തിയിരുന്ന മൂവർ സംഘം അറസ്റ്റിൽ. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായ മൂവർ സംഘത്തിൻ്റെ കഥകൾ കേട്ട് ഞെട്ടി പൊലീസ്. തമിഴ്‌നാട് സ്വദേശിനികളായ 3 സ്ത്രീകളാണ് പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്.

Also Read:‘രഹസ്യമായി വെള്ളക്കരം വര്‍ധനയെന്ന പ്രചരണങ്ങള്‍ തെറ്റ്’ ; ജലവിഭവ മന്ത്രി

ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി കല്ലുവാതുക്കല്‍ എത്തി ഓട്ടോ വിളിച്ച് നടയ്ക്കലിലേക്ക് പോയ വീട്ടമ്മയുടെ താലിമാല നഷ്ടപ്പെടുകയും വീട്ടമ്മ പരാതിയുമായി എത്തുകയും ചെയ്തതോടെയാണ് തട്ടിപ്പ് കഥകൾ പുറത്തുവന്നത്. ഓട്ടോ വിളിച്ചപ്പോൾ വീട്ടമ്മയായ തങ്കമ്മയ്ക്കൊപ്പം മറ്റൊരു സ്ത്രീയും കയറി. ഓട്ടോ കൂലി ലാഭിക്കാമല്ലോയെന്ന് കരുതി തങ്കമ്മ കയറി. എന്നാൽ, ഇറങ്ങുന്നതിനു മുൻപ് കൂടെയുണ്ടായിരുന്ന സ്ത്രീ തങ്കമ്മയുടെ 3 പവനുള്ള മാല മോഷ്ടിക്കുകയായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയപ്പോഴാണ് സമാന കേസിൽ തട്ടിപ്പുകാരികൾ അറസ്റ്റിലായ സംഭവം തങ്കമ്മ അറിയുന്നത്. ഇവിടെ വെച്ച് ‘കള്ളി’യെ തിരിച്ചറിഞ്ഞു.

Also Read:സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തി ; ചീമേനിയിൽ റീപോളിംഗ് വേണമെന്ന് യു ഡി എഫ്

ഒന്നര മാസമായി കേരളത്തില്‍ തങ്ങി തുടര്‍ച്ചയായി മോഷണം നടത്തി വരികയായിരുന്നു ഇവര്‍. ബസുകളിലും മറ്റും തിരക്ക് സൃഷ്ടിച്ച ശേഷം ബാഗില്‍ നിന്നും പണവും ധരിച്ചിരിക്കുന്ന മാലയും പൊട്ടിച്ച് യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ മുങ്ങും. കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിയുടെ ബാഗില്‍ നിന്നും പഴ്‌സ് തട്ടാനുള്ള ശ്രമം ബസില്‍ ഉണ്ടായിരുന്ന ചാത്തന്നൂര്‍ സ്റ്റേഷനിലെ വനിതാ പോസീന്റെ ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു ഇവർ പിടിയിലായത്.

സംഘത്തിലെ സുന്ദരി ഗംഗാദേവിയാണ്. സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകൾ സ്ഥിരം സന്ദർശിക്കാറുള്ള ഗംഗാദേവി ആളുകളെ ആകർഷിച്ച് അവരുമായി ചങ്ങാത്തം കൂടും. അവരോട് വർത്തമാനം പറഞ്ഞിരിക്കുന്ന സമയം മറ്റ് രണ്ട് പേർ മോഷണത്തിലേക്ക് കടക്കും. സംസ്ഥാനം ഒട്ടാകെ കവര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button