Latest NewsIndiaNews

ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, മൃതദേഹങ്ങള്‍ സംസ്കരിക്കാൻ ഇടമില്ല: കോവിഡ് പ്രതിസന്ധി രൂക്ഷം

മുബൈ : കരുതലും ജാഗ്രതയും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്ത് മരണനിരക്ക് കുതിച്ചുയരുമെന്ന് സൂചന നല്‍കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.

ഡല്‍ഹിയില്‍ ഉള്‍പ്പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കോവിഡ് ചികില്‍സയ്ക്കും വന്‍ പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്.

Read Also :  അഭിമന്യുവിൻ്റെ കൊലപാതകം; മകൻ രാഷ്ട്രീയക്കാരനല്ലെന്ന് പിതാവ്, സിപിഎമ്മിൻ്റെ വാദം പൊളിയുന്നു

കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് ലോക്ക് ഡൗണിന്
സമാനമായ നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്നലെ രാത്രി എട്ടുമണി മുതല്‍ മേയ് ഒന്നുവരെയാണ് നിയന്ത്രണം. ഇന്നലെ മാത്രം അറുപതിനായിരത്തിലധികംപേര്‍ക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button