Latest NewsNewsIndia

വീഡിയോ ദൃശ്യങ്ങള്‍ തെളിവ്; പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല

പൊലീസ് സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം നടന്ന ദല്‍ഹി കലാപത്തില്‍ ജാഫറാബാദില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനുനേരെ വെടിയുര്‍തിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുരേഷ് കൈതിന്റെ സിംഗിള്‍ ബഞ്ചാണ് അപേക്ഷ തള്ളിയത്. കോടതിയിൽ പൊലീസ് സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം.

2020 ഫെബ്രുവരിയില്‍ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. കലാപത്തിനിടെ പൊലീസുകാരനുനേരെ വെടിയുതിര്‍ക്കുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24ന് പതാന്‍ പിടിയിലായി.

‘പ്രതി എങ്ങനെ നിയമം കയ്യിലെടുത്തുവെന്നതുമായി ബന്ധപ്പെട്ട് ഈ കോടതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളും ചിത്രങ്ങളും കോടതിയുടെ മനസാക്ഷിയെ ഉലച്ചു’- ജഡ്ജി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments


Back to top button