COVID 19Latest NewsNewsGulfQatar

ഖത്തറിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ദോഹയിലെ റുസിയ ഗ്രൂപ്പ്​ കമ്പനിയിൽ പബ്ലിക്​ റിലേഷൻസ്​ വകുപ്പിലെ ഉദ്യോഗസ്​ഥനായിരുന്ന അബൂബക്കർ (54) ആണ്​ മരിച്ചിരിക്കുന്നത്​. കോവിഡ് രോഗം ബാധിച്ച്​ സനയ്യയിലെ കോവിഡ്​ ​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 25 വർഷമായി റുസിയ ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ഭാര്യ: സാജിത. മക്കൾ: ഷഫീൽ, ഷാന, ശബ്​ന.

നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്​ച ഇശാഅ്​ നമസ്​കാരത്തോടെ അബൂഹമൂർ ഖബറിസ്​ഥാനിൽ മൃതദേഹം സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ റുസിയ ഗ്രൂപ്പ്​ മാനേജ്​മെന്‍റും ജീവനക്കാരും അനുശോചിച്ചു.

shortlink

Related Articles

Post Your Comments


Back to top button