Latest NewsKerala

വിഷു ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലടിച്ചു; ഒരാള്‍ മരിച്ചു

ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്.

കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്.

എന്നാൽ അടി കൊണ്ടാണോ മരിച്ചതെന്ന് വ്യക്തമല്ല. കാരണം മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ മരണകാരണം പറയാനാകൂ എന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button