Latest NewsNewsInternationalCrime

ജനങ്ങളെ ശിരച്ഛേദം നടത്തി മത ഭീകരരുടെ കൊടും ക്രൂരത; നഗരവീഥികളിലെ ശിരസ്സറ്റ ജഡങ്ങള്‍ കണ്ട് രാജ്യം ഭീതിയിൽ

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ഇവയ്ക്ക് ബന്ധമുണ്ട്.

പാല്‍മ: നഗരവീഥികളില്‍ ശിരസ്സറ്റ ജഡങ്ങള്‍. മത തീവ്രവാദികളുടെ ക്രൂരതയിൽ ഭീതിയോടെ ദക്ഷിണാഫ്രിക്കന്‍ രാജ്യം. മൊസാംബിക്കിലെ പാല്‍മ നഗരത്തിലാണ് ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണങ്ങൾ ആകുഴിച്ചുവിട്ടിരിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രം നിർമ്മിച്ചെടുക്കാനുള്ള ശ്രമത്തിനായി ഭീകരര്‍ നിരവധിപേരുടെ ശിരച്ഛേദം നടത്തി.

മൊസാംബിക്കില്‍ സായുധ ഭീകര സംഘങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു വരുകയാണ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ഇവയ്ക്ക് ബന്ധമുണ്ട്. കാബോ ഡെല്‍ഗാഡോ പരിസരത്ത് നിരവധി മോസ്‌കുകള്‍ നിര്‍മിച്ച്‌ സജീവമായ ഈ സംഘം കുട്ടികളെ സ്‌കൂളില്‍ വിടാത്തിരിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചും മറ്റും നാട്ടുകാര്‍ക്കിടയില്‍ ഭീകരരുടെ സ്വാധീനം വിപുലമാക്കി. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ ആഴിച്ച്‌ വിട്ട് സര്‍ക്കാരിനെതിരേ ഭീകര സാന്നിധ്യം ഉറപ്പിക്കുകയാണ്. ഈ ആക്രമണങ്ങളിൽ ഭയന്ന് ജനങ്ങൾ പലായനം ചെയ്യുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button