Latest NewsNewsInternationalCrime

18കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; രക്ഷപ്പെടാൻ മൂന്നാം നിലയില്‍ നിന്ന് എടുത്തുചാടി യുവതി

തന്റെ ഫ്‌ലാറ്റില്‍ തന്നെയുള്ള 19 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെ കൊട്ടേഷനാണ് ഇതെന്നാണ് യുവതിയുടെ ആരോപണം

മോസ്‌കോ: 18കാരിയ്ക്ക് നേരെ ബലാത്സംഗ ശ്രമം. രക്ഷപ്പെടാന്‍ 30 അടി താഴ്ചയിലേക്ക് ചാടി യുവതി. റഷ്യയിലെ ബര്‍ണോള്‍ സിറ്റിയിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറുന്നതിനിടയിലാണ് 37 വയസും 26 വയസുമുള്ള രണ്ട് യുവാക്കൾ പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും രക്ഷപ്പെടാനായി യുവതി മൂന്നം നിലയിലേക്ക് ഓടിക്കയറി

യുവാക്കൾ യുവതിയെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരിൽ നിന്നും രക്ഷപ്പെട്ട യുവതി മൂന്നാം നിലയിലെ ജനലില്‍ കയറി. സംഭവമറിഞ്ഞ് രണ്ടു പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. യുവതിയോട് ചാടരുതെന്ന് പല തവണ പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു. സമയോചിതമായി പ്രതികരിച്ച പൊലീസുകാരന്റെ കൈകളിലേക്കാണ് യുവതി വന്നു വീണത്. ഇതോടെ പരുക്കുകളൊന്നും കൂടാതെ യുവതി രക്ഷപ്പെട്ടു.

read also:മഅദനിയുടെ മോചനത്തിനും ചികിത്സക്കുമായുള്ള സാമ്പത്തിക സമാഹരണത്തില്‍ സഹകരിക്കണം :  മതപണ്ഡിതന്‍മാരുടെ ആഹ്വാനം

തന്റെ ഫ്‌ലാറ്റില്‍ തന്നെയുള്ള 19 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെ കൊട്ടേഷനാണ് ഇതെന്നാണ് യുവതിയുടെ ആരോപണം. അവരുമായുള്ള മുന്‍വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.. പ്രതികളെ പൊലീസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button