COVID 19Latest NewsNewsIndia

കുംഭമേളയില്‍ പങ്കെടുത്ത സന്യാസി കോവിഡ് ബാധിച്ച്‌ മരിച്ചു

കുംഭമേളയില്‍ പങ്കെടുത്ത നിരവധി സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത സന്യാസി കോവിഡ് ബാധിച്ച്‌ മരിച്ചു. കുംഭമേളയ്ക്ക് നേതൃത്വം നല്‍കുന്ന അഖാഡകളില്‍ ഒന്നിന്റെ തലവൻ കൂടിയായ മധ്യപ്രദേശിലെ നിര്‍വാനി അഖാഡ തലവന്‍ മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ദാസാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

കുംഭമേളയില്‍ പങ്കെടുത്ത നിരവധി സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ ഹരിദ്വാറില്‍ മാത്രം 1701 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡില്‍ സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി 13 അഖാഡകളില്‍ ഒന്നായ നിരഞ്ജനി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button