Latest NewsKeralaNews

കേരളത്തിൽ ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 കടക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും സിപിഎം നേതൃയോഗം വിലയിരുത്തി

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എല്‍ഡിഎഫിന് അനുകൂല വിധിയെഴുതുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. 80 സീറ്റിന് മുകളില്‍ ലഭിച്ചേക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 ആകുമെന്നും നേതൃയോഗം വിലയിരുത്തി.

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും സിപിഎം നേതൃയോഗം വിലയിരുത്തി. കൂടാതെ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതും ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളും സിപിഎമ്മിന് വിജയപ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button