Latest NewsKeralaNews

പി.സി ജോർജിന്‍റെ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം : പടരുന്ന വിഷചിന്തയുടെ സൂചനയെന്ന് അങ്കമാലി അതിരൂപത

കോഴിക്കോട്: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പ്രസ്താവന നടത്തിയ കേരള ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെതിരെ എറണാകുളം -അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ഹിന്ദുരാഷ്ട്ര പ്രഖ്യാപനം പടരുന്ന വിഷചിന്തയുടെ സൂചനയാണെന്ന് മുഖപത്രമായ സത്യദീപത്തിന്‍റെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. പി.സി ജോർജിന്‍റെ പേര് പറയാതെ ‘ഒരു നേതാവ്’ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖപ്രസംഗത്തിലെ വിമർശനം.

”മതേതരത്വത്തെ ഇനി മുതല്‍ പിന്തുണക്കേണ്ടതില്ലെന്ന മട്ടില്‍ ചില തീവ്രചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍ പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവെക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്‍റെ മറ്റൊരു കോലം. ഏറ്റവും ഒടുവില്‍, 2030ല്‍ ഇന്ത്യയെ മുസ് ലിം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്‍റെ വേരോട്ടം വ്യക്തമായി കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്‍റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്” -മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Read Also :  ഒരു വര്‍ഷത്തിന് ശേഷം നിസാമുദ്ദീന്‍ മര്‍ക്കസ് പള്ളി തുറക്കുന്നു

കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഇന്ത്യയെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ പറഞ്ഞത്. ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എനിക്കറിയാം ഉണ്ടെന്ന്. ഞാൻ പറഞ്ഞു സുപ്രീംകോടതി പറഞ്ഞത് തെറ്റാണെന്ന്. മൂക്കിൽ കയറ്റുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ. ഭാരതത്തെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കണം പി.സി. ജോർജ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button