Latest NewsNewsIndia

മമതാ ബാനർജിയ്ക്കെതിരെ എഫ് ഐ ആർ ; കേസ് കൂച്ച് ബീഹാർ വെടിവെപ്പിലെ പ്രകോപനത്തിന്

മമതാ ബാനർജിയ്ക്കെതിരെ എഫ് ഐ ആർ ; കേസ് കൂച്ച് ബീഹാർ വെടിവെപ്പിലെ പ്രകോപനത്തിന്കൊല്‍ക്കത്ത: നിയമ​സഭ തെരഞ്ഞെടുപ്പ്​ പുരോഗമിക്കെ പശ്ചിമ ബംഗാളിലെ കൂച്ച്‌​ ബിഹാറില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​ത്​ പൊലീസ്​. കേന്ദ്രസേന​കള്‍ക്കെതിരെ ഘരാവോ നടത്താന്‍ വോട്ടര്‍മാരെ മമത ​പ്രേരിപ്പിച്ചുവെന്നും ഇത്​ സിതാല്‍കൂച്ചിയിലെ വെടിവെപ്പില്‍ കലാശിക്കുകയും നാലുപേരുടെ മരണത്തിന്​ ഇടയാക്കുകയും ചെയ്​തുവെന്നാരോപിച്ചാണ്​ എഫ്​.ഐ.ആര്‍.

Also Read:കോപ ഡെൽറേ ഫൈനൽ; പികെയും ഫതിയും ടീമിൽ തിരിച്ചെത്തി

കൂച്ച്‌​ ബിഹാറിലെ ബി.ജെ.പി നോതാവ്​ സിദ്ദീഖ്​ അലി മിയ, മമതയുടെ പ്രസംഗം ഉയര്‍ത്തിക്കാട്ടി ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ ബനേര്‍സ്വറില്‍ മമത നടത്തിയ പ്രസംഗം സി.ഐ.എസ്​.എഫിനെ ആക്രമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പരാതി.പരാതിക്കൊപ്പം മമതയുടെ പ്രസംഗ വിഡിയോയും മാതമാബന്‍ക പൊലീസിന്​ കൈമാറിയിരുന്നു.

മമത ബാനര്‍ജിയുടെ പ്രസംഗം കേട്ട്​ പ്രകോപിതരായ ജനങ്ങള്‍ അര്‍ധസൈനിക സേനയുടെ തോക്കുകള്‍ തട്ടിയെടുക്കാന്‍ ​ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മമതക്കെതിരെ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന്​ സിദ്ദീഖ്​ അലി മിയ പരാതി നല്‍കിയ ശേഷം പ്രതികരിച്ചിരുന്നു. നാലുപേരുടെ മരണത്തിന്​ ഉത്തരവാദി പോലീസാണെന്നും ജില്ലയിലെ എല്ലാ വോട്ടര്‍മാരോടും മമത ഇതിന്​ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂച്ച്‌​ ബിഹാറിലെ വെടിവെപ്പില്‍ നാലുപേരാണ്​ മരിച്ചത്​. ഏഴുപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. തുടര്‍ന്ന്​ മൂന്ന്​ ദിവസത്തേക്ക്​ കൂച്ച്‌​ ബിഹാറിലേക്ക്​ രാഷ്​ട്രീയ നേതാക്കള്‍ക്ക്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ ​വിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button