Latest NewsNewsFootballSports

കോപ ഡെൽറേ ഫൈനൽ; പികെയും ഫതിയും ടീമിൽ തിരിച്ചെത്തി

ശനിയാഴ്ച നടക്കുന്ന കോപ ഡെൽറേ ഫൈനൽ മത്സരത്തിനായുള്ള ബാഴ്‌സലോണയുടെ സാധ്യത സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ടീമിന് പുറത്തിരുന്ന സെന്റർ ബാക്ക് ജറാഡ്‌ പികെ ബാഴ്‌സലോണയുടെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. പികെ ഫൈനലിൽ കളിക്കുന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പായിട്ടില്ല. എന്നാൽ താരത്തിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു.

സീസൺ തുടക്കം മുതൽ പരിക്കേറ്റ് പുറത്തിരുന്ന അൻസു ഫതിയും സ്‌ക്വാഡിൽ ഇടം നേടി. എന്നാൽ അൻസു ഫതിയ്ക്ക് മെഡിക്കൽ ക്ലിയറൻസ് ലഭ്യമായിട്ടില്ല. താരം മത്സരത്തിനുടനീളം ടീമിനൊപ്പമുണ്ടാകും. ഫൈനലിൽ അത്ലറ്റിക്കോ ബിൽബാവോ ആണ് ബാഴ്‌സലോണയുടെ എതിരാളികൾ. ശനിയാഴ്ച രാത്രി 1 മണിക്കാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button