Latest NewsFootballNewsSports

സെർജിയോ അഗ്വേറോ ഇന്ന് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കും

മാഞ്ചസ്റ്റർ: ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കർ സെർജിയോ അഗ്വേറോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. താരം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം ഇന്ന് ക്യാമ്പ് നൗവിൽ നടക്കും. ഹൃദയ സംബന്ധമായ പ്രശ്നം കണ്ടെത്തിയത് കൊണ്ട് ഡോക്റ്റർമാരുടെ നിർദ്ദേശം പരിഗണിച്ചാണ് അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്.

ബാഴ്സലോണയും അലാവസും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു അഗ്വേറോക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. അന്ന് പരിശോധനയിൽ അഗ്വേറോയുടെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയിൽ അല്ലെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം വിദഗ്ദ ചികിത്സക്കായി നിർദ്ദേശിക്കുകയും താരം കളത്തിൽ നിന്ന് വിട്ടുനിൽക്കുകയുമായിരുന്നു.

കളിക്കളത്തിലേക്ക് താരം തിരികെയെത്താൻ ശ്രമിച്ചെങ്കിലും ഫുട്ബോൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്സലോണയിലെത്തിയ താരത്തിന് തുടക്കത്തിൽ പരിക്കുകൾ വേട്ടയാടിയിരുന്നു.

Read Also:- നെറ്റ്ഫ്ലിക്സ് പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു

പരിക്ക് മാറി തിരികെയെത്തിയതിനു പിന്നാലെയായിരുന്നു ഈ പ്രശ്നം കണ്ടെത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ച അഗ്വേറോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button