Latest NewsNewsFootballSports

സാവി പണി തുടങ്ങി, ഡാനി ആല്‍വസ് ബാഴ്‌സയിൽ തിരിച്ചെത്തി

മാഡ്രിഡ്: ബ്രസീലിന്റെ ഡാനി ആല്‍വസിനെ തിരികെ ക്ലബ്ബിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. സാവി ഹെര്‍ണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ആദ്യമായി ടീമിലെത്തിക്കുന്ന താരമാണ് ഡാനി ആല്‍വസ്. ബ്രസീല്‍ ക്ലബ്ബ് സാവോ പോളോയില്‍ നിന്നാണ് താരത്തിന്റെ വരവ്.

സ്വതന്ത്ര ഏജന്റായാണ് 38-കാരനായ ആല്‍വസ് ബാഴ്‌സയിലേക്ക് തിരികെയെത്തിയിരിക്കുന്നത്. 2023 വരെ നീട്ടാവുന്ന പുതിയ കരാർ അടിസ്ഥാനത്തിലാണ് ആല്‍വസിനെ ക്യാമ്പ് നൗവിൽ എത്തിച്ചത്. ബ്രസീല്‍ ക്ലബ്ബുമായുള്ള ആല്‍വസിന്റെ കരാര്‍ സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു.

Read Also:- ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ..!!

ഇതിനു പിന്നാലെ താരത്തിന് മറ്റൊരു ക്ലബ്ബുമായും കരാറിലേര്‍പ്പെടാനായിരുന്നില്ല. മുമ്പ് സെവിയ്യയില്‍ നിന്ന് 2008-ലാണ് ആല്‍വസ് ആദ്യമായി ബാഴ്‌സയിലെത്തുന്നത്. ക്ലബ്ബിനൊപ്പം 23 കിരീടങ്ങള്‍ നേടിയ താരം 2016-ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെത്തിയ താരം 2019-ല്‍ ബ്രസീല്‍ ക്ലബ്ബ് സാവോ പോളോയിലേക്ക് ചേക്കേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button