Latest NewsKeralaNews

തെരഞ്ഞെടുപ്പ് മൂന്ന് മാസം നീട്ടിവെച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ? കോവിഡ് വ്യാപനത്തില്‍ പി സി ജോര്‍ജ്

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് അഹ്വാനം ചെയ്ത് പി സി ജോര്‍ജ് എംഎല്‍എ. നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന തന്റെ നിര്‍ദ്ദേശം സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളിയെന്നും, കോടതിയെ സമീപിച്ചപ്പോള്‍ എല്ലാം സജ്ജമാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അവകാശപ്പെട്ട സര്‍ക്കാരിപ്പോള്‍ എവിടെയാണെന്നുമായിരുന്നു എംഎല്‍എയുടെ വിമര്‍ശനം.

പി സി ജോര്‍ജിന്റെ വാക്കുകൾ ഇങ്ങനെ :

കോവിഡ് ഇന്ന് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും കേരളത്തിലും വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് ഞാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിനയപുരസരം ഗവണ്‍മെന്റിനോട് അപേക്ഷിച്ചു. പക്ഷേ അവര്‍ അത് സമ്മതിച്ചില്ല. ഇലക്ഷന്‍ കമ്മീഷനോട് നിര്‍ബന്ധിച്ചു സമ്മതിച്ചില്ല.

Read Also  :  രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്; നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

ഞാന്‍ പറഞ്ഞു, പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒന്നിച്ചുനടത്താമെന്ന് അതും സമ്മതിച്ചില്ല. ഗവണ്‍മെന്റിന് നിര്‍ബന്ധമായിരുന്നു എല്ലാം നടത്തണമെന്ന്. ഇപ്പൊ എവിടെപ്പോയി? നിയമസഭ തെരഞ്ഞെടുപ്പെങ്കിലും മാറ്റിവെക്കാന്‍ ഞാന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം നീട്ടിവെച്ചാല്‍ ചത്തുപോകുമോ? മൂന്നുമാസത്തേക്ക് ഗവണ്‍മെന്റില്ലെങ്കില്‍ ചത്തുപോകുമോ എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഹൈക്കോടതിയെയും സമീപിച്ചു.

Read Also  :   ആലപ്പുഴയിൽ ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

ഹൈക്കോടതി കമന്റ് വന്നപ്പോഴേക്കും ഗവണ്‍മെന്റ് അവിടെയും ഹാജരായി. ഒരു കാരണവശ്ശാലും മാറ്റിവെക്കാന്‍ പറ്റില്ല, എല്ലാം സജ്ജമാണ്, ഇവിടെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല,കോവിഡിനെതിരായ നടപടികളെല്ലാമായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഡയറക്ടറുടെ കത്തും കൊടുത്തുകൊണ്ട്, തെരഞ്ഞെടുപ്പ് നടത്തി. ഇപ്പോള്‍ എവിടെപ്പോയി. ആര് ഉത്തരവാദിത്വം പറയുമെന്നാണ് ആലോചിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button