KeralaLatest NewsNews

ആലപ്പുഴയിൽ ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം. യുവമോർച്ചയുടെ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വിശ്വ വിജയ്പാൽ, ബിജെപി തുമ്പോളി ഏരിയ ജനറൽ സെക്രട്ടറി കൊമ്മാടി കൊച്ചുകൂലിപ്പറമ്പിൽ പ്രദീഷ് നാരായണൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Also Read: കോവിഡിനെ തുരത്താൻ വാക്‌സിന്റെ മൂന്ന് ഡോസുകൾ സ്വീകരിക്കേണ്ടി വരും; വാർഷിക കുത്തിവെപ്പും വേണ്ടി വന്നേക്കുമെന്ന് ഫൈസർ സിഇഒ

ബൈക്കിലെത്തിയ അക്രമി സംഘമാണ് ബിജെപി പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചത്. പ്രദീഷ് നാരായണന്റെ വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ തകർത്തു. വിശ്വ വിജയ്പാലിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും അക്രമികൾ തകർത്തു. കഴിഞ്ഞ മാസം പുന്നപ്ര വയലാർ സ്മാരകത്തിൽ എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയിരുന്നു. ഇതിനെതിരായ പ്രതികാര നടപടിയാണ് സിപിഎമ്മിന്റെ ആക്രമണമെന്നാണ് സൂചന. അക്രമത്തെ അപലപിച്ച ബിജെപി സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ചു.

പുന്നപ്ര വയലാർ സ്മാരകത്തിൽ സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയപ്പോൾ പ്രദീപും വിശ്വ വിജയ്പാലും ഉൾപ്പെടെ ഏതാനും പ്രവർത്തകർ അവിടെ ഉണ്ടായിരുന്നു. ഇതോടെ സന്ദീപ് ഉൾപ്പെടെയുള്ളവർക്ക് നേരെ സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button