COVID 19Latest NewsNewsIndia

ഒരു മാസം മുൻപ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു; കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു

രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്

ന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ജാവ്‌ദേക്കർ അറിയിച്ചു.

Also Read: നിരത്തുകൾ കീഴടക്കാൻ ഹാർലിയുടെ അഡ്വഞ്ചർ ബൈക്ക് എത്തുന്നു; പാൻ അമേരിക്ക 1250 ഇന്ത്യയിലേയ്ക്ക്

‘ഇന്ന് ഞാൻ കോവിഡ് പോസിറ്റീവായിരിക്കുന്നു. കഴിഞ്ഞ 2-3 ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ സ്വയം കോവിഡ് ടെസ്റ്റിന് വിധേയരാകണം’. ജാവ്‌ദേക്കർ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മാസം അദ്ദേഹം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

അതേസമയം, കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, കോൺഗ്രസ് നേതാക്കളായ റൺദീപ് സിംഗ് സുർജേവാല, ദിഗ് വിജയ് സിംഗ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യെദ്യൂരപ്പയ്ക്ക് ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലും അദ്ദേഹം രോഗബാധിതനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button