KeralaLatest NewsNews

മുഖ്യമന്ത്രി പാലിച്ച കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിച്ചാൽ കോവിഡിനെ അകറ്റി നിർത്താം; എ വിജയരാഘവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പാലിച്ച കോവിഡ് പ്രോട്ടോകോൾ പാലിച്ചാൽ കോവിഡിനെ അകറ്റി നിർത്താമെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണെന്ന് വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായതു കൊണ്ടാണ്. മുഖ്യമന്ത്രി പാലിച്ച കോവിഡ് പ്രോട്ടോകോളുകൾ എല്ലാവരും പാലിച്ചാൽ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെയും വിജയരാഘവൻ രൂക്ഷ വിമർശനം ഉന്നയിച്ചു.

Read Also: വാഹനങ്ങൾക്ക് താത്ക്കാലിക രജിസ്‌ട്രേഷൻ നമ്പറുകൾ ഇനി ഉണ്ടാകില്ല; വിശദ വിവരങ്ങൾ ഇങ്ങനെ

തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകൾ ആവർത്തിച്ച് നടത്തുകയാണ്. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് വി മുരളീധരന്റെ പ്രസാതാവനകളിലും കാണുന്നത്. ഒരേ വാക്കുകൾ ഉപയോഗിച്ച് ഇരുവരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മുൻ മന്ത്രി കെ ടി ജലീലിനെ വിജയരാഘവൻ പുകഴ്ത്തുകയും ചെയ്തു. ജലീൽ മാതൃകാപരമായ വ്യക്തിത്വത്തിനുടമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാം; പുതിയ തീരുമാനത്തിന് അനുമതി നൽകി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button