Latest NewsNewsIndia

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാം; പുതിയ തീരുമാനത്തിന് അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനത്തിന് അനുമതി നൽകിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്കാണ് വർക്ക് ഫ്രം ഹോമിന് അനുവാദം നൽകിയിരിക്കുന്നത്. ടെലിഫോൺ വഴിയോ മറ്റ് ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങൾ വഴിയോ ഇവർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം. ഏപ്രിൽ 30 വരെ ഇത് തുടരാമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നു; ഉത്തരവിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് സർക്കാർ

ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലോട്ടുള്ളവർ പതിവായി ഓഫീസിൽ വരണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവർക്ക് ഓഫീസിൽ വരുന്നതിൽ ഇളവു നൽകും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പതിവായി ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഭരണതലത്തിൽ കൂടുതൽ ആളുകൾ വേണമെന്ന് കണ്ടാൽ വകുപ്പ് തലവന്മാർക്ക് നടപടി സ്വീകരിക്കാവുന്നതാണ്.

45 വയസിന് മുകളിലുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം. സ്ഥാപനങ്ങളിലെ ആൾക്കൂട്ടം കുറയ്ക്കാൻ സമയക്രമത്തിൽ മാറ്റം വരുത്താം. വിവിധ ഷിഫ്റ്റുകൾ എന്ന തരത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തി ഒരേ സമയം ഓഫീസിൽ നിരവധി ജീവനക്കാർ വരുന്നത് ഒഴിവാക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

Read Also: സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു; ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button