KeralaLatest NewsNews

പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; കീഴടങ്ങാന്‍ എത്തിയ രണ്ടുപേര്‍ പിടിയില്‍

കോടികള്‍ വിലവരുന്ന സോഫ്റ്റ് വെയര്‍ സോഴ്സ് കോഡ് വെറും 15,000 രൂപ അഡ്വാന്‍സ് നല്‍കി തട്ടിയെടുത്തതായും പരാതി

കൊച്ചി: പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ പിടിയില്‍. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് കൊച്ചിയില്‍ അറസ്റ്റിൽ ആയിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഈ കേസിൽ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുവൈറ്റിലെ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍നിന്നും ആറ് കോടി രൂപ കൊട്ടാരത്തിന്റെ പേരിൽ തട്ടിയെടുത്തിരുന്നു. കടവന്ത്രയിലെ ഒ.എസ്. ബിസിനസ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് കോടികള്‍ വിലവരുന്ന സോഫ്റ്റ് വെയര്‍ സോഴ്സ് കോഡ് വെറും 15,000 രൂപ അഡ്വാന്‍സ് നല്‍കി തട്ടിയെടുത്തതായും ഇവർക്കെതിരെ കേസുണ്ട്.

shortlink

Related Articles

Post Your Comments


Back to top button