NattuvarthaLatest NewsNews

വീട്ടിൽ വെണ്ടക്കയുണ്ടോ എങ്കിൽ മുടി വളരാൻ ഇനി മറ്റൊന്നും വേണ്ട

ഏറെ പ്രധാനപ്പെട്ട ഒരു പച്ചക്കറിയാണ് വെണ്ടക്ക. വെണ്ടക്കയില്ലാതെ സാമ്പാറിനെക്കുറിച്ച്‌ ചിന്തിയ്ക്കാന്‍ പോലും കഴിയില്ല. ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് വെണ്ടയ്ക്കക്ക്. എന്നാല്‍ വെണ്ടക്ക് ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മുന്നില്‍ തന്നെയാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെണ്ടക്ക ഉപയോഗിക്കേണ്ട രീതിയുണ്ട്.
എങ്ങനെ വെണ്ടക്ക മുടി കൊഴിച്ചില്‍ അകറ്റി കഷണ്ടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം. ഏതൊക്കെ രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

Also Read:കന്യാകുളങ്ങര മുസ്‌ലിം ജമാഅത്ത് വളപ്പിൽ മോഷണം; ഖബറിസ്ഥാനിലെ ചന്ദന മരം മുറിച്ചുകടത്തി

വെണ്ടയ്ക്ക വെള്ളമൊഴിച്ച്‌ അല്‍പം ചൂടാക്കി ആ വെള്ളം തണുത്തതിനു ശേഷം അതുപയോഗിച്ച്‌ തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക.
ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്യുക. മാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.
മുടി കൊഴിച്ചിലിന്റെ തുടക്ക കാലത്ത് തന്നെ ഈ വെണ്ടയ്ക്ക പാനീയം ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിയ്ക്ക് പകരം പുതിയ മുടി കിളിര്‍ക്കും.
ലാവെന്‍ഡര്‍ ഓയിലും വെണ്ടയ്ക്കയും മിക്‌സ് ചെയ്ത് കണ്ടീഷണര്‍ രൂപത്തില്‍ ആക്കിയും ഉപയോഗിക്കാം. കൂടുതല്‍ ജലാംശം നിലനിര്‍ത്താന്‍ അല്‍പം നാരങ്ങാ നീരും ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button