Latest NewsKeralaCinemaMollywoodNewsEntertainment

പഴം പുഴുങ്ങിയ പോലെ നിൽക്കുന്നതിലും നല്ലത് ജനുവിൻ ആയി നിൽക്കുന്നതാണ്; പുറത്തെത്തിയിട്ടും ഫിറോസിൻ്റെ പ്രതികരണം ഇങ്ങനെ

ബിഗ് ബോസിൽ പുലികളില്ലെന്ന് ഫിറോസ്

ബിഗ് ബോസ് മലയാളം സീസൺ 3 യിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു ഫിറോസ്- സജിന. മികച്ച രീതിയിൽ മത്സരം കാഴ്ച വെച്ച ഇരുവരും അടുത്തിടെ ഹൗസിൽ നിന്നും പുറത്തുപോയിരുന്നു. സ്ത്രീവിരുദ്ധ നിലപാടുകളും മോശം പദപ്രയോഗവുമാണ് ഇരുവരെയും പുറത്താക്കാൻ കാരണം.

ഹൗസിനു പുറത്ത് വന്നിട്ടും വീടിനുള്ളിലുള്ളവരെ കുറിച്ച് നെഗറ്റീവ് അഭിപ്രായമാണ് ഫിറോസ് നടത്തുന്നത്. പഴം വിഴുങ്ങിയത് പോലെ നിൽക്കുന്നതിലും നല്ലത് ജനുവിൻ ആയിട്ട് നിൽക്കുന്നതാണെന്ന് ഫിറോസ് പറഞ്ഞു. തങ്ങൾ ജനുവിനായിട്ടാണ് നിന്നതെന്ന് പറയുകയാണ് ഇരുവരും.

Also Read:വിജയം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ! ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും തിരുവനന്തപുരം പിടിച്ചെടുക്കുമെന്ന് സിപിഐഎം

‘ഇവിടെ നിന്നും അകത്തോട്ട് പോയത് പുലികൾ ഉണ്ടെന്നു വച്ചിട്ടാണ്. എന്റെ മനസ്സിൽ മാൻകുട്ടികളെപ്പോലെ പോകണം എന്നായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ പുലികൾ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഒന്നിനും പല്ലും നഖവുമില്ല. അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ. ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു. 12 പേരോ അല്ലെങ്കിൽ പതിമൂന്നുപേരോ ചേർന്നിട്ട് വരികയായിരുന്നു. അവർ കൂട്ടത്തോടെ വന്നു. ഞങ്ങൾ ഔട്ട് ആയ ഇന്നുമുതൽ അവർ സന്തോഷിച്ചു തുടങ്ങും. അവരുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ തുടങ്ങി കാണും. കാരണം ഇനി അവർക്ക് എതിരാളികൾ ഇല്ല. ആര് ആരൊക്കെയാണ് ഫേക്ക് എന്ന് ഞാൻ ഇന്നലെകളിൽ പറഞ്ഞത് നാളെ ജനം തിരിച്ചറിയും’- ഫിറോസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button