KeralaNattuvarthaLatest NewsNews

സി പി എം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിലേക്ക് റിട്ടേണിംഗ് ഓഫീസര്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് പരാതി നല്‍കി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ബിജെപി നേതാവ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ സിപിഎം അട്ടിമറി നടത്താനാണ് ശ്രമിച്ചതെന്നും നിരന്തരമായ ജാഗ്രത കൊണ്ടാണ് ഇത്തരം ശ്രമങ്ങളെ ചെറുക്കാന്‍ കഴിഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ പറയുന്നു.

കുറിപ്പ്

Also Read:ജനങ്ങളുടെ ജീവനാണ് തങ്ങളുടെ ആദ്യ പരിഗണന: കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപനം

‘കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ഇവിഎം മെഷീന്‍ ഉള്‍പ്പെടെയുള്ള സ്ട്രോങ്ങ് റൂമിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് റിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ ടീക്കാറാം മീണക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ അട്ടിമറി ശ്രമം നടത്താനാണ് സിപിഎം ശ്രമിച്ചത്. നിരന്തരമായ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് സിപിഎമ്മിന്റെ ഇത്തരം അട്ടിമറി ശ്രമങ്ങള്‍ ചെറുക്കനായത്. റിട്ടേണിംഗ് ഓഫീസര്‍ സിപിഎമ്മിന് റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button